വെബ്‌സൈറ്റ് അപ്‌ഡേഷൻ നടന്നുകൊണ്ടിരിക്കുന്നതിനാൽ വിവരങ്ങൾ അപൂർണ്ണമാണ്
അശമന്നൂർ ഗ്രാമപഞ്ചായത്തിന് ടി.ബി. മുക്ത പദ്ധതിയിൽ വെള്ളി പുരസ്കാരം

ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ടി.ബി. മുക്ത പഞ്ചായത്ത്' പദ്ധതിയിൽ അശമന്നൂർ ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം. 2025-ലെ മികച്ച പ്രതിരോധ-ബോധവൽക്കരണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ലഭിച്ച 'വെള്ളി' പുരസ്കാരം ഗ്രാമപഞ്ചായത്ത് ഭാരവാഹികളും ആരോഗ്യപ്രവർത്തകരും ഏറ്റുവാങ്ങി.

2026 ഓഗസ്റ്റ് 01-ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു: ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുരസ്കാരം സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ. എം. സലീം, കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷീനമോൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സനോഷ് സി. മത്തായി, ഹെൽത്ത് ഇൻസ്‌പെക്ടർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു.

രോഗ നിർണ്ണയം നടത്തുന്നതിലും രോഗികൾക്ക് കൃത്യമായ പരിചരണവും നിരീക്ഷണവും ഉറപ്പാക്കുന്നതിലും പഞ്ചായത്ത് നടത്തിയ ഏകോപിത പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്. "ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, മറ്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരം.