ഭൂപടം - 2026
അശമന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് കേരള ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ ഉത്തരവുപ്രകാരം പഞ്ചായത്തിനെ 15 നിയോജക മണ്ഡലങ്ങളായി (വാർഡുകളായി) വിഭജിക്കുകയും അവയുടെ അതിർത്തികൾ അന്തിമമായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച കരട് നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളും അഭിപ്രായങ്ങളും പരിശോധിച്ച്, ബന്ധപ്പെട്ടവരെ കേട്ട്, അവ പരിഗണിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ഭരണസൗകര്യവും വികസന പ്രവർത്തനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നിലവിൽ വന്ന ഈ പുതിയ ക്രമീകരണമനുസരിച്ച് ഗ്രാമപഞ്ചായത്തിലുള്ള 15 വാർഡുകളും അവയിലെ ജന സംഖ്യയും താഴെ പറയുന്നവയാണ്.
| വാർഡ് നമ്പർ | വാർഡിന്റെ പേര് | ശരാശരി ജനസംഖ്യ |
|---|---|---|
| 01 | ചെറുകുന്നം | 1,201 |
| 02 | പുന്നയം | 1,210 |
| 03 | അശമന്നൂർ | 1,181 |
| 04 | പയ്യാൽ | 1,257 |
| 05 | പനിച്ചയം | 1,274 |
| 06 | ആമ്പാറമുകൾ | 1,286 |
| 07 | നൂലേലി വടക്ക് | 1,390 |
| 08 | നൂലേലി തെക്ക് | 1,300 |
| 09 | ഏക്കുന്നം | 1,370 |
| 10 | മേതല വടക്ക് | 1,315 |
| 11 | മേതല തെക്ക് | 1,399 |
| 12 | കല്ലിൽ | 1,300 |
| 13 | തലപുഞ്ച | 1,399 |
| 14 | പൂമല | 1,187 |
| 15 | ഓടയ്ക്കാലി | 1,239 |
മുൻപ് 14 വാർഡുകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് പുതിയ വാർഡുകൾ വിഭജിച്ച് ഈ 15 വാർഡുകൾ ഉൾപ്പെടുന്ന പുതിയ ഭരണക്രമം നിലവിൽ വന്നത്. ഇത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളും ജനകീയ ആസൂത്രണങ്ങളും കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
1953 ൽ നിലവില്‍ വന്ന അശമന്നൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ വിസ്തൃതി 21.57 ച.കി.മീറ്ററും 2001 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാ വിവരങ്ങള്‍ ചുവടെ ചേര്‍ക്കും പ്രകാരവുമാണ്.
ആകെ ജനസംഖ്യ - 19311
സ്ത്രീകള്‍ - 9737
പുരുഷന്മാര്‍ - 9574
സാക്ഷരത - 98%
ഗ്രാമ പഞ്ചായത്തിന്‍റെ അതിര്‍ത്തികള്‍ താഴെപ്പറയുന്നയാണ് :-
വടക്ക് - വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്
കിഴക്ക് - നെല്ലിക്കുഴി, കോട്ടപ്പടി ഗ്രാമപഞ്ചായത്തുകള്‍
തെക്ക് - പായിപ്ര ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് - രായമംഗലം ഗ്രാമപഞ്ചായത്ത്
പെരുമ്പാവൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലും ചാലക്കുടി പാര്‍ലമെന്‍റ് നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്ന അശമന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ റവന്യു വില്ലേജ് അശമന്നൂരും ആണ്.
ഇന്ററാക്ടീവ് വാര്‍ഡ് മാപ്പ്
അശമന്നൂർ പഞ്ചായത്തിന്റെ ഔദ്യോഗിക GIS അടിസ്ഥാനത്തിലുള്ള വാര്‍ഡ് മാപ്പ്
ഡീലിമിറ്റേഷൻ കമ്മീഷൻ ഉത്തരവ്
നിയോജക മണ്ഡല വിഭജന മാപ്പ്