അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം

അശമന്നൂർ ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ലോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് അശമന്നൂർ ഗ്രാമപഞ്ചായത്ത്. 21.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് വേങ്ങൂർ, കോട്ടപ്പടി, രായമംഗലം, മുടക്കുഴ പഞ്ചായത്തുകൾ തെക്ക് പായിപ്ര, രായമംഗലം, നെല്ലിക്കുഴി പഞ്ചായത്തുകൾ പടിഞ്ഞാറ് രായമംഗലം പഞ്ചായത്ത്, കിഴക്ക് നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകൾ എന്നിവയാണ്. 1953-ൽ ആറ് വാർഡുകളും 7 മെമ്പർമാരുമായി അശമന്നൂർ പഞ്ചായത്ത് നിലവിൽ വന്നു. ഒന്നാമത്തെ പ്രസിഡന്റ് ശ്രീ കെ.കേശവ പിഷാരടി ആയിരുന്നു. അശമന്നൂർ പഞ്ചായത്ത് ഒരു കാലത്ത് ജൈനമതവിശ്വാസികളുടെ ആവാസകേന്ദ്രമായിരുന്നു. അവരുടെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും ഈ പ്രദേശത്തെ സാംസ്കാരിക പാരമ്പര്യത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സലിം എൻ എം

പ്രസിഡൻ്റ്

ബിന്ദു നാരായണൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

നിഷി ജബ്ബാർ

ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബിന്ദു ബെസി

ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സനോഷ് സി മത്തായി

ചെയര്‍മാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഗോപകുമാർ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : അശമന്നൂർ
താലൂക്ക് : കുന്നത്തുനാട് 
ജില്ല : എറണാകുളം
സംസ്ഥാനം : കേരളം
വാര്‍ഡുകള്‍ : 15
നിയമസഭാ മണ്ഡലം : പെരുമ്പാവൂർ
ലോകസഭാ മണ്ഡലം : ചാലക്കുടി
വില്ലേജ് : അശമന്നൂർ
ആകെ ജനസംഖ്യ (2011) : 19,311
പുരുഷന്‍മാർ : 9,574
സ്ത്രീകൾ : 9,737
ജനസാന്ദ്രത : 772
സ്ത്രീ പുരുഷ അനുപാതം : 992
മൊത്തം സാക്ഷരത : 88.35
സാക്ഷരത (പുരുഷന്‍മാർ) : 93.72
സാക്ഷരത (സ്ത്രീകൾ) : 82.95
വിസ്തീർണ്ണം : 21.27 ച.കി

K-SMART App

K-SMART - Mobile App

Download Now

decorative icons

അശമന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന അശമന്നൂർ ഗ്രാമപഞ്ചായത്ത്, കുന്നുകളും താഴ് വരകളും നിറഞ്ഞ 21.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മനോഹരമായ ഒരു പ്രദേശമാണ്. 1953-ൽ രൂപീകൃതമായ ഈ ഗ്രാമം ചരിത്രപരമായി ഒരു പുരാതന ജൈനമത കേന്ദ്രമായിരുന്നു എന്നതിന് തെളിവാണ് ഇവിടുത്തെ മേതലയിൽ സ്ഥിതി ചെയ്യുന്ന, സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പ്രശസ്തമായ കല്ലിൽ ഗുഹാക്ഷേത്രം. ജന്മിത്വത്തിനെതിരെയുള്ള കർഷക പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ മണ്ണിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ എന്നും തികഞ്ഞ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്. കൂടാതെ, കഥകളി ആചാര്യൻ ചന്ദ്രമന ശ്രീധരൻ നമ്പൂതിരി, ശാസ്ത്രീയ സംഗീതജ്ഞൻ എം.കെ. ശങ്കരൻ നമ്പൂതിരി തുടങ്ങിയ പ്രമുഖ കലാപ്രതിഭകളെ സാംസ്കാരിക ലോകത്തിന് സമ്മാനിച്ച പെരുമയും ഈ പഞ്ചായത്തിനുണ്ട്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

July 2, 2026

"ഓപ്പറേഷൻ തൂഫാൻ"-ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ "Operation Toofan 2026: The Narco Hunt" ക്യാമ്പയിന്റെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ അശമന്നൂർ ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത്...

കൂടുതൽ വായിക്കുക
പുതിയ വാർത്ത