വെബ്‌സൈറ്റ് അപ്‌ഡേഷൻ നടന്നുകൊണ്ടിരിക്കുന്നതിനാൽ വിവരങ്ങൾ അപൂർണ്ണമാണ്
ഒറ്റനോട്ടത്തില്‍

അശമന്നൂർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ അശമന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് അശമന്നൂർ ഗ്രാമപഞ്ചായത്ത്. 21.27 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഭരണപ്രദേശം വടക്ക് വേങ്ങൂർ, കോട്ടപ്പടി, രായമംഗലം, മുടക്കുഴ പഞ്ചായത്തുകളാലും, തെക്ക് പായിപ്ര, രായമംഗലം, നെല്ലിക്കുഴി പഞ്ചായത്തുകളാലും, പടിഞ്ഞാറ് രായമംഗലം പഞ്ചായത്തിനാലും, കിഴക്ക് നെല്ലിക്കുഴി, കോട്ടപ്പടി പഞ്ചായത്തുകളാലും അതിരിടപ്പെട്ടിരിക്കുന്നു. മേതല, ഏക്കുന്നം, തലപ്പുഞ്ച, ചെറുകുന്നം, പുന്നയം, അശമന്നൂർ, പയ്യാൽ, പനിച്ചയം, നൂലേലി, ഓടക്കാലി എന്നിവയാണ് ഈ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രധാന പ്രദേശങ്ങൾ.

19,311

ആകെ ജനസംഖ്യ

88.35%

സാക്ഷരത നിരക്ക്

21.27

ച.കി.മീ വിസ്തീര്‍ണ്ണം

1953

രൂപീകൃതമായ വര്‍ഷം

 

🏛️ അടിസ്ഥാന വിവരങ്ങള്‍
📍
ജില്ല
എറണാകുളം
🗺️
താലൂക്ക്
കുന്നത്തുനാട്
🏢
ബ്ലോക്ക് പഞ്ചായത്ത്
കൂവപ്പടി
🏬
വില്ലേജ്
അശമന്നൂർ
🌐
പഞ്ചായത്ത് ആസ്ഥാനം
ഓടക്കാലി
⛰️
ഭൂപ്രകൃതി
ഇടനാട്
🌾
പ്രധാന ഉപജീവനം
കൃഷി
🌴
പ്രധാന കൃഷിവിളകള്‍
റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ, ജാതി
🌦️
കാലാവസ്ഥ
20°C - 35°C

 

📄 അധിക വിവരങ്ങൾ
🗺️
ആകെ വാർഡുകൾ
15
🏡
ആകെ കുടുംബങ്ങള്‍
6,812
💻
തദ്ദേശസ്വയംഭരണ കോഡ്
G070401
🗳️
ലോക്സഭാ മണ്ഡലം
ചാലക്കുടി
🗳️
നിയമസഭാ മണ്ഡലം
പെരുമ്പാവൂർ
📐
ബ്ലോക്ക് ഡിവിഷനുകൾ
അശമന്നൂർ, മേതല

 

🧭 പഞ്ചായത്തിന്റെ അതിര്‍ത്തികള്‍
ദിശപ്രദേശം
വടക്ക്വേങ്ങൂർ, കോട്ടപ്പടി, രായമംഗലം, മുടക്കുഴ ഗ്രാമപഞ്ചായത്തുകള്‍
തെക്ക്പായിപ്ര, രായമംഗലം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്തുകള്‍
കിഴക്ക്നെല്ലിക്കുഴി, കോട്ടപ്പടി ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ്രായമംഗലം

 

🚍 ഗതാഗത സൗകര്യങ്ങള്‍
  • 🛣️ സംസ്ഥാന പാത 16 പഞ്ചായത്തിലൂടെ കടന്നുപോകുന്നു
  • ✈️ സമീപ വിമാനത്താവളം : നെടുമ്പാശ്ശേരി
  • 🚆 സമീപ റെയില്‍വേ സ്റ്റേഷന്‍ : ആലുവ
  • 🚌 പ്രധാന ബസ് സ്റ്റേഷന്‍ : കുറുപ്പംപടി, കോതമംഗലം
  • ⚓ സമീപ തുറമുഖം : കൊച്ചി

 

🎓 വിദ്യാഭ്യാസ മേഖല
വിഭാഗംഎണ്ണം
സര്‍ക്കാര്‍ സ്കൂളുകള്‍5
എയ്ഡഡ് സ്കൂള്‍0
സ്വകാര്യ സ്കൂള്‍0

 

🏥 ആരോഗ്യ മേഖല
  • 🩺 അശമന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം
  • 🏨 പയ്യാൽ സബ് സെന്റർ
  • 💊 അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍
  • 🐄 വെറ്റിനറി ആശുപത്രി
  • 🏥 സ്വകാര്യ മേഖലയിലെ ആരോഗ്യ ക്ലിനിക്കുകള്‍

 

⭐ പഞ്ചായത്തിന്റെ പ്രത്യേകതകള്‍
  • 🏔️ കുന്നുകളും, ചെരിവുകളും, ചെറിയ താഴ്‌വരകളും ഇടകലർന്ന ഭൂപ്രകൃതി
  • 🌱 പരിസ്ഥിതി സംരക്ഷണവും ജനപങ്കാളിത്തവും ആസ്പദമാക്കിയ വികസന മാതൃക
  • 📚 ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും
  • 🏛️ സാംസ്‌കാരിക പൈതൃകവും പ്രകൃതിസമ്പത്തും
  • 💯 നികുതി പിരിവില്‍ 100% നേട്ടം
  • 🤝 ജനകീയ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന

 

📍 പഞ്ചായത്തിന്റെ ലൊക്കേഷൻ