Welcome to the official website of Asamannoor Grama Panchayat
ബോധവത്കരണ പ്രവർത്തനങ്ങൾ

🚨 ഒന്നാം ഘട്ടം

ഓപ്പറേഷൻ തൂഫാൻ

ദി നാർക്കോ ഹണ്ട്

🛡️

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ "Operation Toofan 2026: The Narco Hunt" ഒന്നാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ അശമന്നൂർ ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് അങ്കണത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി 'ലഹരിയോട് പറയൂ നോ, ജീവിതത്തോട് പറയൂ എസ്' എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടി ഒരുക്കിയത്. എം.എൽ.എ മനോജ് മുത്തേടൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിൽ ലഹരിവ്യാപനം ഭീതിജനകമാംവിധം വർദ്ധിച്ചിട്ടുണ്ടെന്നും, ഈ വിപത്തിനെ നാട്ടിൽ നിന്നും തുരത്താൻ ലഹരി വില്പനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ-ഹരിതകർമ്മസേന അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

📋

പ്രധാന വിവരങ്ങൾ

തീയതി

2026 ജൂൺ 27

സമയം

ഉച്ചകഴിഞ്ഞ് 2 മണി

സ്ഥലം

അശമന്നൂർ ഗ്രാമപഞ്ചായത്ത് ഹാൾ

പങ്കാളിത്തം

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ-ഹരിതകർമ്മസേന അംഗങ്ങൾ

ഉദ്‌ഘാടനം

ശ്രീ. മനോജ് മുത്തേടൻ, എം.എൽ.എ

സന്ദേശം

ലഹരിയോട് പറയൂ നോ, ജീവിതത്തോട് പറയൂ എസ്

 
🚨 രണ്ടാം ഘട്ടം

ഓപ്പറേഷൻ തൂഫാൻ 2.0

ദി നാർക്കോ ഹണ്ട്, തദ്ദേശകം

🛡️

കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി സർക്കാരും സംസ്ഥാന പോലീസും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ കർമ്മപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ടത്തിന് നിർണായകമായ ജനകീയ പങ്കാളിത്തത്തോടെ ഔദ്യോഗിക തുടക്കമായി. 2026 സെപ്റ്റംബർ 28 രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പദ്ധതിയുടെ രണ്ടാം ഘട്ട സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിച്ചു. "ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന ശക്തമായ സന്ദേശമുയർത്തി ആഭ്യന്തര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യഘട്ടത്തിൽ പോലീസിന്റെയും എക്സൈസിന്റെയും നേതൃത്വത്തിൽ നടത്തിയ കർശന നിയമനടപടികൾക്കും പരിശോധനകൾക്കും ശേഷം, പദ്ധതിയെ ഓരോ ഗ്രാമത്തിലേക്കും വീടുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'തൂഫാൻ തദ്ദേശം' എന്ന പേരിൽ രണ്ടാം ഘട്ടം ആവിഷ്കരിച്ചിരിക്കുന്നത്. ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കേവലം പോലീസ് നടപടികൾ മാത്രം പോരെന്ന തിരിച്ചറിവിൽ നിന്നാണ് വാർഡ് തലങ്ങളിൽ 'തൂഫാൻ ജനജാഗ്രതാ സമിതികൾ' രൂപീകരിച്ച് പ്രാദേശിക നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്. കുടുംബശ്രീ, ഹരിതകർമസേന, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രാദേശിക ക്ലബ്ബുകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ച് 'തൂഫാൻ വാരിയേഴ്സ്' എന്ന ജനകീയ സേനയ്ക്ക് രൂപം നൽകുന്നതിലൂടെ വിദ്യാലയങ്ങളുടെയും കോളേജുകളുടെയും പരിസരങ്ങളിലെ ലഹരിമരുന്നുകളുടെ വിൽപ്പന പൂർണ്ണമായും തടയാൻ സാധിക്കും. കൂടാതെ, ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ചികിത്സ ആവശ്യമുള്ളവരായി കണ്ട് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സൗജന്യ ചികിത്സയും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കുന്ന 'തൂഫാൻ കേർ' പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. 'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്' രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് തല ഉദ്‌ഘാടനത്തിന്റെ ഭാഗമായി അന്നേ ദിവസം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. എം സലിം തൂഫാൻ പതാക ഉയർത്തുകയും പദ്ധതി ഔപചാരികപരമായി ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു. കൂടാതെ വാർഡ് തലത്തിൽ 'തൂഫാൻ വാരിയേഴ്സ്' എന്ന ജനകീയ സേനയ്ക്ക് രൂപം നൽകുകയും അവർക്ക് 'തൂഫാൻ വാരിയേഴ്സ്' ബാഡ്ജ് സമ്മാനിക്കുകയും ചെയ്‌തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. മുബാസ് ഓടക്കാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രീത സുകു, വൈസ് പ്രസിഡന്റ് ശ്രീമതി. ബിന്ദു നാരായണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, നിർവ്വഹണ ഉദ്യോഗസ്ഥർ,കുടുംബശ്രീ ഹരിതകർമ്മസേന അംഗങ്ങൾ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടനത്തിന് ശേഷം കുറുപ്പംപടി സർക്കിൾ അസിസ്റ്റന്റ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. അബി ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നയിച്ചു.

📋

പ്രധാന വിവരങ്ങൾ

തീയതി

2026 സെപ്റ്റംബർ 28

സമയം

രാവിലെ 11 മണി

സ്ഥലം

അശമന്നൂർ ഗ്രാമപഞ്ചായത്ത് ഹാൾ

പങ്കാളിത്തം

വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, കുടുംബശ്രീ, ഹരിതകർമസേന, റസിഡന്റ്സ് അസോസിയേഷനുകൾ, പ്രാദേശിക ക്ലബ്ബുകൾ, വിദ്യാർത്ഥി-യുവജന സംഘടനകൾ

പഞ്ചായത്ത് തല ഉദ്‌ഘാടനം

ശ്രീ. എൻ എം സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

സന്ദേശം

ഞാൻ എന്റെ നാടിന്റെ കാവലാൾ

🤝

വാർഡ് തല തൂഫാൻ വാരിയേഴ്സ്

ക്രമ നംവാർഡിന്റെ പേര്തൂഫാൻ വാരിയറുടെ പേര് ഫോൺ നമ്പർ തൂഫാൻ വാരിയറുടെ പേര് ഫോൺ നമ്പർ 
1ചെറുകുന്നംജോയ് സെബാസ്റ്യൻ-ഇ ഡി പൗലോസ് -
2പുന്നയംകൃഷ്ണരാജ് -ഉല്ലാസ് -
3അശമന്നൂർബിനിൽ ബാബു 9562355433ബിൻസി ജോർജ് 9061506146
4പയ്യാൽആഗ്രോസ്സ്9037988638ബേസിൽ ജോസഫ്9744745072
5പനിച്ചയംശ്രീഹരി കെ പി7025739132ആകാശ് സജീവൻ9447125534
6ആമ്പറമുകൾഅതുൽ ടി സോമൻ -അരുൺരാജ് സി ആർ-
7നൂലേലി വടക്ക് റമീസ് 9961773652അജ്മൽ9526974836
8നൂലേലി തെക്ക് അൽഫാസ്-ജയപ്രകാശ് -
9ഏക്കുന്നംഅബ്ദുൾ റസീക്ക് ഇ എം 8547318321മുഹ്‌സിൻ 9072794179
10മേതല വടക്ക് പി ജെ ജമാൽ 9446739849അസീസ്8086232364
11മേതല തെക്ക്നജീബ് -എൻ എം നൗഷാദ് -
12കല്ലിൽവിമൽ8086993905ജീവൻ9846473560
13തലപുഞ്ചരഞ്ജിത്ത് രാജ്7012436544റെജി മാത്യു 9946651375
14പൂമല----
15ഓടയ്ക്കാലി----

തൂഫാൻ – തദ്ദേശം – ലഹരിക്കെതിരെ ജനസേന

ലഹരിമുക്ത കുടുംബം – ലഹരിമുക്ത വിദ്യാലയം – ലഹരിമുക്ത വാർഡ് – ലഹരിമുക്ത കേരളം