പെൻഷൻ മസ്റ്ററിംഗ്
July 18, 2026
അശമന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷനും വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകളും അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് നിർബന്ധമായും പൂർത്തിയാക്കേണ്ടതാണ്. 2025 വർഷത്തെ മസ്റ്ററിംഗ് 2026 ജൂലൈ 16 വരെ ചെയ്ത ഗുണഭോക്താക്കളും, ഈ നിശ്ചിത കാലയളവിൽ 2026 വർഷത്തെ മസ്റ്ററിംഗ് വീണ്ടും ചെയ്യേണ്ടതുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴി നടത്തുന്ന ഇ-മസ്റ്ററിംഗ് ബയോമെട്രിക് തകരാറുകൾ മൂലമോ മറ്റോ പരാജയപ്പെടുന്ന ഗുണഭോക്താക്കൾ, നിശ്ചിത സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാക്കി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.