പ്രധാന സ്ഥലങ്ങള്‍

🛕 കല്ലിൽ ഭഗവതി ക്ഷേത്രം, മേതല
കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. 28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം. കേരള സംസ്ഥാന പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള കേരളത്തിലെ സംരക്ഷിത സ്മാരകങ്ങളിൽ ഒന്നാണിത്.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

☘️ സുഗന്ധദ്രവ്യ & ഔഷധ സസ്യ ഗവേഷണ കേന്ദ്രം, ഓടക്കലി
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ ആശമന്നൂർ ഗ്രാമത്തിൽ വ്യാപിച്ചുകിടക്കുന്ന 12.5 ഹെക്ടർ ഉദ്യാനഭൂമിയാണ് ഓടക്കാലിയിലെ സുഗന്ധദ്രവ്യ, ഔഷധ സസ്യ ഗവേഷണ കേന്ദ്രം. 1951 മാർച്ച് 15-ന് "ലെമൺഗ്രാസ് ബ്രീഡിംഗ് സ്റ്റേഷൻ" എന്ന പേരിൽ പഴയ തിരുവിതാംകൂർ - കൊച്ചി സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ ഈ സ്റ്റേഷൻ സ്ഥാപിതമായി. 1982-ൽ ഇതിനെ ആരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ്സ് റിസർച്ച് സ്റ്റേഷൻ (AMPRS) എന്ന് പുനർനാമകരണം ചെയ്യുകയും എല്ലാ ഉഷ്ണമേഖലാ സുഗന്ധ, ഔഷധ സസ്യങ്ങളെയും ഉൾപ്പെടുത്തി ഗവേഷണ ഊന്നൽ വൈവിധ്യവൽക്കരിക്കുകയും ചെയ്തു. അവശ്യ എണ്ണ ഉൽ‌പാദിപ്പിക്കുന്ന സസ്യങ്ങളെക്കുറിച്ചുള്ള ഗവേഷണമാണ് കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനം, കൂടാതെ പരിശോധന ഔഷധ സസ്യങ്ങളെക്കുറിച്ചുള്ളതുമാണ്.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

oonjal beach
🛕 പനിച്ചയം ദേവീ ക്ഷേത്രം
അനേകമായിരം വരുന്ന കാവുകളിൽ പനിച്ചയം ദേശത്തിന്റെ കാവലും, ആശ്രയവും, ശക്തിയുമാണ് പനിച്ചയം കാവ്. അഭീഷ്ടവരദായിനിയായ ശ്രീ. ഭദ്രകാളി വാഴുന്ന ഈ കാവിനെ പണ്ട് മുതലേ വിളിച്ചു പോന്നിരുന്നത് പനിച്ചേരിക്കാവെന്നും, കാവിലമ്മയെ പനിച്ചേരി മുത്തി എന്നുമാണ്. ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ശാന്ത സ്വരൂപിണിയായി അമ്മ ദേവി സർവ്വൈശ്വര്യവും ചൊരിഞ്ഞു, വരദായിനിയായി മന്ദസ്മിതം തൂകി പനിച്ചയത്ത് വാണരുളുന്നു. പനിച്ചയത്തിന്റെ ചുറ്റും നാനാ ദേശത്തു നിന്നുള്ള ഭക്തർക്ക് ആശ്രയമാണ് പനിച്ചയം മുത്തി. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അമ്മയെ വണങ്ങി അനുഗ്രഹം തേടി ജാതിമത ഭേദമന്യേ നാനാദേശത്ത് നിന്നും ഭക്തർ ഇവിടെ എത്തുന്നു. ജാതിമത തിരിവുകളില്ലാതെ സർവ്വർക്കും പനിച്ചയം കാവിൽ പണ്ടുമുതൽക്കേ പ്രവേശനം അനുവദനീയമായിരുന്നു. അശമന്നൂർ പഞ്ചായത്തിൽ പനിച്ചയത്ത് സ്ഥിതി ചെയ്യുന്ന പനിച്ചയം കാവിന് എഴുതപ്പെട്ട വ്യക്തമായൊരു ചരിത്രം ഇത് വരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

banglavu