അശമന്നൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
"ഓപ്പറേഷൻ തൂഫാൻ"-ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

July 2, 2026

കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ "Operation Toofan 2026: The Narco Hunt" ക്യാമ്പയിന്റെ ഭാഗമായി അശമന്നൂർ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ അശമന്നൂർ ഗ്രാമപഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്ത് അങ്കണത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്. സർക്കാർ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി 'ലഹരിയോട് പറയൂ നോ, ജീവിതത്തോട് പറയൂ എസ്' എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടി ഒരുക്കിയത്. എം.എൽ.എ മനോജ് മുത്തേടൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിൽ ലഹരിവ്യാപനം ഭീതിജനകമാംവിധം വർദ്ധിച്ചിട്ടുണ്ടെന്നും, ഈ വിപത്തിനെ നാട്ടിൽ നിന്നും തുരത്താൻ ലഹരി വില്പനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ-ഹരിതകർമ്മസേന അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

operation thoofan